എന്റെ ബാപ്പയുടെ വീട് മയ്യഴിപ്പുഴയുടെ തീരത്താണ്. ഒരു പഴയ തറവാട്. മുമ്പെങ്ങോ വാഹനങ്ങള്‍ക്ക് ഓടാന്‍ വേണ്ടി പുഴയുടെ ഭാഗത്തുള്ള തറവാടിന്റെ ഭൂമിയെ രണ്ടായി കീറിമുറിച്ചു കൊണ്ട് പാത സൃഷ്ടിചചത് കൊണ്ടാവാം മുന്മുറ്റത്തിന്റെ ഒരു ഭാഗം റോഡിനപ്പുറത്താണ്. അതുകൊണ്ട് പുഴയും റോഡിനപ്പുറത്തേക്ക് വഴിമാറി. അടുത്തുള്ള വീടുകളിലെ ഭൂമിയും വിട്ടുകൊടുത്തത് കൊണ്ട് ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ നല്ല വീതിയുള്ള റോഡുണ്ടായി. തറവാടിന്റെ പൂമുഖത്തിരുന്നാല്‍ പുഴ ഒഴുകുന്നത് കാണാം. പുഴക്കപ്പുറം അന്യ സംസ്ഥാനം. കേരളം.
ബാല്യകാലത്ത് പുഴയ്ക്കു സമാന്തരമായി കിടക്കുന്ന ഈ പാതയിലൂടെ ബാപ്പയുടെ കൈ പിടിച്ചു തറവാട്ടില്‍ വരുന്നത് ഓര്‍മ്മയുണ്ട്. കിഴക്കോട്ടു നിന്നും വരുമ്പോള്‍ എന്റെ വലതു വശത്തൂടെ ഒഴുകുന്ന മയ്യഴിപ്പുഴയോടൊപ്പം ഞാന്‍ നടത്തമത്സരം നടത്തും. പുഴയില്‍ ഒഴുകുന്ന തെങ്ങോലയോ മറ്റോ ആയിരിക്കും പുഴയുടെ അടയാളം. ഇങ്ങിനെ കുണുങ്ങി കുണുങ്ങി എവിടെക്കാണീ മൊഞ്ചത്തിപ്പുഴ ഒഴുകിപ്പോവുന്നതെന്ന് അന്ന് ഞാന്‍ ചിന്തിച്ചിരുന്നു. പിന്നീട് അറിഞ്ഞു. അങ്ങകലെ ഈ മൊഞ്ചത്തിയെ ഒരു ഭീമന് കാമുകന് കടല്‍ കാത്തിരിപ്പുണ്ട്. കാമുകനുമായി ഇണ ചേരാന്‍ പോവുകയാണീ കുസൃതിക്കാരി പുഴ. അതല്ലേ ഈ പുഴയ്ക്കു ഇത്രയേറെ സന്തോഷം.
ബാപ്പാന്റെ കൈ പിടിച്ചു കൊണ്ട് തറവാട്ടിലെ പൂമുഖത്തേക്ക് കയറിപ്പോവുമ്പോള്‍ ഞങ്ങള്‍ ഉപ്പയിത്ത എന്ന് വിളിക്കുന്ന ബാപ്പേടെ കൊച്ചുപെങ്ങള്‍ ഓടി വന്നു എന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുപോവും. അലമാരയില്‍ നിന്നും മിട്ടായി എടുത്തുതരും. സ്നേഹത്തോടെ എന്റെ തലയില്‍ തലോടും. ഹോര്‍ലിക്സ് ഉണ്ടാക്കി കുടിപ്പിക്കും.
കൊച്ചു നാളില്‍ തന്നെ ബാപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞു. തറവാടുമായുള്ള ബന്ധവും പിരിഞ്ഞു. പിന്നീടു മറുനാട്ടില്‍ ജോലിക്ക് പോയി. ഇടയ്ക്കു നാട്ടില്‍ എത്തുമ്പോള്‍ തറവാട്ടില്‍ കയറിയിറങ്ങും. തറവാട്ടിലേക്ക് പോവുമ്പോള്‍ പുഴയുടെ അരികിലുള്ള പാതയിലൂടെ ബാല്യകാല അനുഭവങ്ങള്‍ പരസ്പരം കൈമാറി ഞാനും പുഴയ്ക്കൊപ്പം നടക്കും.
പുഴയുടെ കറുത്തിരുണ്ട മുഖം കണ്ടിട്ട്, വ്യസനത്തോടെ ഒരു നാള് ഞാന്‍ അന്വേഷിച്ചു. "നിന്റെ സൌന്ദര്യത്തിനു എന്ത് പറ്റി, പഴയ കുസൃതിത്തരവുമില്ല"?
പുഴയുടെ കറുത്തിരുണ്ട മുഖം കണ്ടിട്ട്, വ്യസനത്തോടെ ഒരു നാള് ഞാന്‍ അന്വേഷിച്ചു. "നിന്റെ സൌന്ദര്യത്തിനു എന്ത് പറ്റി, പഴയ കുസൃതിത്തരവുമില്ല"?
"കണ്ടില്ലേ.. നിന്റെ ആളുകള്‍ എല്ലാ പാഴ്വസ്തുക്കളും എന്റെ നെഞ്ജത്തല്ലേ കൊണ്ടുവന്നിടുന്നത്. എന്റെ സൌന്ദര്യം ആസ്വദിക്കുവാന്‍ ആരും വരുന്നുമില്ല. എന്നെ സംരക്ഷിക്കുവാനും ആര്‍ക്കും താല്പര്യമില്ലിപ്പോള്‍. എന്റെ കാമുകനും എന്നെ സ്വീകരിക്കാതിരിക്കുമോയെന്നാണെന്റെ ഭയം ". ശെരിയാണ്. ദേശത്തെ ജനങ്ങള്‍ മുഴുവനും എല്ലാ നാറുന്ന വസ്തുക്കളും ഈ പുഴയിലേക്കാണ് ഇപ്പോള്‍ വലിച്ചെറിയുന്നത്. ആര്‍ക്കും ഒരു സ്നേഹവുമില്ല പുഴയോട്. പാവം പുഴ.
തറവാട്ടില്‍ കയറുമ്പോള്‍ വാതുക്കല് ഉപ്പയിത്ത ഉണ്ടെങ്കില്‍ കൈപിടിച്ച് അവരുടെ കൊച്ചു മുറിയിലെ കട്ടിലില്‍ കൊണ്ടുപോയി ഇരുത്തും. എന്റെ അടുത്തുത്തന്നെ ഇരുന്നു കുറെ നേരത്തേക്ക് കൈ മുറുക്കിപ്പിടിച്ചിങ്ങനെയിരിക്കും. കൊച്ചി തട്ടവും പെങ്കുപ്പായവും വെള്ള തടുപ്പുമാണ് ഉപ്പയിത്തയുടെ വേഷം. ഭാരം കൊണ്ട് താഴേക്കു നീണ്ടു കിടക്കുന്ന കാതില്‍ സ്വര്‍ണ്ണത്തിന്റെ അലിക്കത്ത് നിറഞ്ഞു നില്ക്കുന്നുണ്ടാവും.
മോന് സുഖം തന്നെയല്ലേ.. ചോദ്യത്തോടൊപ്പം ആ ചുളിഞ്ഞ നിഷ്കളങ്കമായ മുഖത്തു സ്നേഹം വിരിയും. ആ കുഴിഞ്ഞ കണ്ണുകളില്‍ നനവ് പ്രത്യക്ഷപ്പെടും. സ്നേഹം കൊണ്ടുള്ള കണ്ണുനീര്. പിന്നീട് പെട്ടെന്ന് ഓര്‍മ്മ വന്ന പോലെ മുറിക്കു പുറത്തേക്ക് നോക്കി പറയും... "മോളെ ന്റെ മോനിക്ക് ചായ കൊണ്ടാ.." എന്റെ ഉപ്പയിത്ത നിഷ്ക്കളങ്കയായിരുന്നു. അവരുടെ ഓരോ വാക്കിലും സ്നേഹം നിറഞ്ഞു തുളുമ്പും.
ആ വര്‍ഷവും ഞാന്‍ ലീവിന് നാട്ടില്‍ എത്തി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പെങ്ങളുടെ ഫോണ്‍. "എടാ നമ്മളെ ഉപ്പയിത്താനെ ആശ്വത്ത്രിയില്‍ കൊണ്ടുപോയിന് ..ബോധമില്ല പോലും. നമ്മക്ക് പോവ്വാടാ."
ആശുപത്രിയില്‍ എന്നെ കണ്ടിട്ടും മോനെ ഉക്കു എന്ന് പറഞ്ഞെഴുന്നേറ്റു എന്റെ കൈ പിടിക്കാത്ത ഉപ്പയിത്താനെ ഞാന്‍ നോക്കി നിന്നു.
"പെട്ടെന്നുണ്ടായ സ്ട്രോക്കാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ബോധം തിരിച്ചുകിട്ടുന്ന കാര്യം സംശയമാണ്. പ്രായവുമുണ്ടല്ലോ." അവിടെയുള്ളവരുടെ വിശദീകരണം.
മതി ഇനിയൊന്നും കേള്‍ക്കേണ്ട. മനസ്സ് വിങ്ങുകയായിരുന്നു. എന്നെ മോനെ എന്ന് വിളിക്കാന്‍, എന്റെ കൈപ്പിടിച്ചിരിക്കാന്‍, എന്നെ തലോടാന്‍ ഇനി എന്ടുപ്പയിത്താക്കാവില്ലെന്നോ..?
മതി ഇനിയൊന്നും കേള്‍ക്കേണ്ട. മനസ്സ് വിങ്ങുകയായിരുന്നു. എന്നെ മോനെ എന്ന് വിളിക്കാന്‍, എന്റെ കൈപ്പിടിച്ചിരിക്കാന്‍, എന്നെ തലോടാന്‍ ഇനി എന്ടുപ്പയിത്താക്കാവില്ലെന്നോ..?
വീട്ടില്‍ എത്തിയിട്ടും മനസ്സില്‍ കണ്ണടച്ചു കിടക്കുന്ന ഉപ്പയിത്താന്റെ മുഖം.
ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടും ഉപ്പയിത്ത ആശുപത്രി കിടക്കയില്‍ ഏതോ ലോകത്ത് ബോധമില്ലാതെ തന്നെ കിടക്കുകയായിരുന്നു.
ഒരു ദിവസം പെങ്ങളുടെ ഫോണ്‍ വീണ്ടും. "എടാ ഉപ്പയിത്താനെ തറവാട്ടില്‍ തന്നെ കൊണ്ടന്നു".
"വല്ല മാറ്റവും"
"ഇല്ല അങ്ങനെത്തന്നെ ഇപ്പളും"
ഞാന്‍ പുഴയുടെ സമാന്തര പാതയിലൂടെ നടന്നു. പുഴയും അന്തരീക്ഷവും നിശബ്ദതയില്‍. പുഴ ഒഴുകുന്നില്ലേ. പുഴയോട് ചോദിക്കണമെന്നുണ്ട് എന്ത് പറ്റിയെന്നു. പക്ഷെ ഞാനും മൌനം പൂണ്ടു. എന്റെ ദുഖത്തില്‍ കൂട്ടുകൂടുകയാണോ പുഴയും?
ഞാന്‍ തറവാട്ടിലെ പൂമുഖത്ത് കയറി. എന്റെ കൈ പിടിച്ചു മുറിയില്‍ കൊണ്ടുപോവാന്‍ ആരും വന്നില്ല. ഞാന്‍ തന്നെ അകത്തു കയറി.
ഉപ്പയിത്ത വേറൊരു മുറിയില്‍ ആശുപത്രിയില്‍ കണ്ട അതേ അവസ്ഥയില്‍ കിടക്കുന്നു.
കട്ടിലിന്റെ മുമ്പിലുള്ള കസേരയില്‍ ഞാന്‍ ഇരുന്നു. ഉപ്പയിത്താനെ ഞാന്‍ ഇമ വെട്ടാതെ നോക്കിയിരുന്നു. ട്യൂബിലൂടെ മാത്രമുള്ള ദ്രാവക രൂപത്തിലുള്ള ഭക്ഷണം അവരെ ഏറെ ക്ഷീണിപ്പിച്ചിരിക്കുന്നു. കണ്ണുകള്‍ പിന്നെയും കുഴിയിലാണ്ടിരിക്കുന്നു. കവിളുകള്‍ ഏറെ ഒട്ടിപ്പോയിരിക്കുന്നു.
അവരുടെ നീണ്ടു മെലിഞ്ഞ കൈ മെല്ലെ ഞാന്‍ എന്റെ കൈകളിലെടുത്തു. ഉപ്പയിത്ത കണ്ണ് തുറന്നു ഉക്കു എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ എന്റെ മനസ്സ് കൊതിച്ചു. എന്റെ മനസ്സില്‍ നിന്നും ഒരു വിളിയുയര്‍ന്നു. "ഉപ്പയിത്താ..ഇത് ഞാനാ ഇക്കു " അത് ശബ്ദമായി പുറത്തേക്കൊഴുകി. അതവരുടെ കാതിലൂടെ ഹൃദയത്തില്‍ കൊണ്ടുവോ? അവരുടെ കൈ അനങ്ങി. എന്റെ കൈകള്‍ അവര്‍ മുറുക്കി പിടിച്ചു. അടഞ്ഞ മിഴികള്‍ ഇളകാന്‍ തുടങ്ങി. മുഖത്ത് എന്തൊക്കെയോ ഭാവങ്ങള്‍ വിരിയുന്നു.
.....തീര്‍ന്നു. നിമിഷങ്ങള്‍ മാത്രം. എല്ലാ ചലനങ്ങളും അവസാനിച്ചു....
എന്ടടുത്തു നിന്ന ഉപ്പയിത്താടെ മോള് സന്തോഷത്തോടെ വിളിച്ചു കൂവി. ഉമ്മ അനങ്ങി. അബോധാവസ്ഥയിലായതിനു ശേഷമുള്ള ആദ്യത്തെ ചലനം. ഞാന്‍ കുറെ നേരത്തേക്ക് സ്തബ്ധനായിരുന്നു. അബോധാവസ്ഥയില്‍ പോലും എന്റെ ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന സ്നേഹം. ഈ സ്നേഹത്തെ ഞാന്‍ എന്ത് പേരിട്ടു വിളിക്കണം. എന്തിനെന്നെ ഇങ്ങനെ സ്നേഹിക്കുന്നു ഉപ്പയിത്താ.... ഞാന്‍ ബാല്യകാലത്ത് തന്നെ ബാപ്പയും ഉമ്മയും നഷ്ട്ടപ്പെട്ട യത്തീം ആയതുകൊണ്ടാണോ, അല്ലേല്‍ നിങ്ങളുടെ പ്രിയപ്പെട്ട ആങ്ങളയുടെ മകനായതുകൊണ്ട് മാത്രമോ... മറ്റെന്താണെന്നിലുള്ളത് ഇത്ര സ്നേഹിക്കപ്പെടുവാന്‍...???
ഞാന്‍ ദുബായില്‍ തിരിച്ചെത്തി ഒരു മാസത്തിനു ശേഷം പെങ്ങളുടെ ഫോണ്‍ "നമ്മളെ ഉപ്പയിത്ത പോയെടാ..." എന്റെ ജീവിതത്തിന്റെ ഒരു കാലഘട്ടം അവസാനിച്ചു..
ഈ ആധുനിക കാലഘട്ടത്തില്‍ ഇത്ര മാത്രം നിസ്സ്വാര്തമായ സ്നേഹം കാഴ്ച വെക്കാന്‍ കഴിയുന്ന മനസ്സുള്ളവര്‍ എത്ര പേരുണ്ടാവും?
ഈ ആധുനിക കാലഘട്ടത്തില്‍ ഇത്ര മാത്രം നിസ്സ്വാര്തമായ സ്നേഹം കാഴ്ച വെക്കാന്‍ കഴിയുന്ന മനസ്സുള്ളവര്‍ എത്ര പേരുണ്ടാവും?

നമുക്ക് പ്രിയപ്പെട്ടവരുടെ വേര്‍പാട് ഉണ്ടാക്കുന്ന ശൂന്യത, ജീവിതാവസാനം വരെ അതുപോലെയുണ്ടാകും..നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍..മനസ്സില്‍ തട്ടും വിധം എഴുതി..ആശംസകള്‍.
മറുപടിഇല്ലാതാക്കൂമനസ്സിനെ സ്പര്‍ശിക്കും വിധം മനോഹരമായി എഴുതിയിരിക്കുന്നു. പുഴ ഒഴുകുന്നതോടൊപ്പം ഓര്‍മ്മകളെ ഒഴുക്കിയപ്പോള്‍ അതിന്റെ മാറ്റ് കൂടി..ഉപ്പയിത്തയുടെ തെളിഞ്ഞ സ്നേഹം വായനക്കാരിലേക്കു കൂടി പ്രവഹിക്കും പോലെ! ഗംഭീര അവതരണം..ആശംസകള്‍..!
മറുപടിഇല്ലാതാക്കൂ'ഉപ്പയിത്ത' യെ കുറിച്ചുള്ള വേദനിക്കുന്ന സ്മരണകള്‍ ഒരു നേര്‍ത്ത നൊമ്പരത്തോടെ വായിക്കാനായുള്ളൂ...
മറുപടിഇല്ലാതാക്കൂഎഴുത്തില് പ്രതിഭയുടെ സ്പര്‍ശമുണ്ട്. കൂടുതല്‍ എഴുതുക.
(ഉപ്പാന്റെ സഹോദരിയെ എന്റെ നാട്ടില്‍ 'അമ്മായി' എന്നാ വിളിക്കുന്നത്. ഉപ്പയിത്ത എന്ന വാക്ക് ആദ്യമായാ കേള്‍ക്കുന്നത്. പുതിയ ഒരു അറിവ് നല്‍കിയതിനു നന്ദി)
മയ്യഴിപുഴയെകുറിച്ചാകും എന്നാണ് കരുതിയത്. അതിനേക്കാള്‍ ആഴവും പരപ്പുമുള്ളൊരു ഉപ്പയിത്തയിലൂടെ അവസസാനിപ്പിച്ചു. ഉപ്പയിത്ത എന്ന് ചെറുതും ആദ്യായാ കേള്‍ക്കുന്നത്. അത് വിളിക്കാനൊരു ബുദ്ധിമുട്ടുള്ളതുപോലെ. പോസ്റ്റ് ഇഷ്ടപെട്ടു. അവസാനഭാഗങ്ങള്‍ കൂടുതല്‍ മനോഹരം. ആശംസകള്‍ ഇക്ബാല്‍
മറുപടിഇല്ലാതാക്കൂപുഴക്കപ്പുറം അന്ന്യസംസ്ഥാനമോ? അതെങ്ങനെ? തെറ്റിപോയതാണെന്ന് കരുതുന്നു. ഫോളോ ചെയ്യാന്‍ ഓപ്ഷനിട്ടില്ലെങ്കില് പുതിയ പോസ്റ്റുകള്‍ അറിയില്ലല്ലോ ഇൿബാല്.
@ദുബായിക്കാരന്, അനശ്വര, ഇസ്മായില്‍, ചെറുത്
മറുപടിഇല്ലാതാക്കൂബൂലോകത്തില് നിറഞ്ഞു നില്ക്കുന്ന ബ്ലോഗ്ഗര്മാര് തന്നെ ആദ്യമായി എന്റെ ഈ കൊച്ചു ബ്ലോഗില്‍ അഭിപ്രായങ്ങളും ഉപദേശങ്ങളും രേഖപ്പെടുത്തിയതിനു സന്തോഷവും നന്ദിയുമുണ്ട്. ഇനിയും എന്റെ കഴിവില്ലാതെ എഴുതുന്ന വിഡ്ഢിത്തങ്ങള്‍ വായിച്ചു ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
@ismail kurumbadi
മാഹി -തലശ്ശേരി-കണ്ണൂര്‍ ഭാഗങ്ങളില്‍ ഉപ്പാന്റെ സഹോദരിയെ ഉപ്പയിത്ത (ഉപ്പാന്റെ ഇത്ത) എന്നാണു വിളിക്കുന്നത്. വീട്ടില്‍ കെട്ടി കൊണ്ടുവരുന്നവരെ മാത്രമേ അമ്മായി എന്ന് വിളിക്കാറുള്ളൂ.
@cheruthu
ഞാന്‍ തെറ്റിയിട്ടില്ല. താങ്കള്‍ക്കു മയ്യഴിയെക്കുറിച്ച് അറിയാഞ്ഞിട്ടാണ്.
മയ്യഴി (മാഹി).കേരള സംസ്ഥാനത്തിന്റെ നടവിലുള്ള ഒരു കൊച്ചു പ്രദേശമാണ്.പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗം. വെറും 9km² ചുറ്റളവുള്ള മലയാളം സംസാരിക്കുന്ന മലയാളി സംസ്ക്കാരമുള്ള ജനങ്ങള്‍ ജീവിക്കുന്ന, തമിഴന്മാരാല് ഭരിക്കപ്പെടുന്ന നാട്. കേരളക്കാര്‍ക്ക് വടകര ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്ത് NH 17 വഴി എത്തണമെങ്കില്‍ മയ്യഴിയിലൂടെ വേണം കടന്നുപോകുവാന്‍. മയ്യഴിയിലെ ചില ഭാഗങ്ങളില്‍ മയ്യഴിപ്പുഴയാണ് മാഹിയുടെയും കേരളത്തിന്റെയും അതിര്‍ത്തി തീര്‍ക്കുന്നത്. നമ്മള് മയ്യഴിക്കാര്‍ക്ക് പുഴക്കപ്പുറം അന്യ സംസ്ഥാനമാണ്.
ഹമ്മ!! ഇതാ പ്പൊ നന്നായീത്.
മറുപടിഇല്ലാതാക്കൂചെറുത് ഇനീം എന്തൊക്കെ അറിയാന്‍ കിടക്കണു. ഞാന്‍ അത് വായിച്ച് അന്തം വിട്ടിരിക്യാരുന്നു. എന്തൊക്കെയോ ചിന്തിച്ച് കൂട്ടി. ശോ. അപ്പൊ ഒരു താങ്ക്സും ഉണ്ട് മാഹിക്കാരാ. മാഹിയെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അത് ഇങ്ങനീള്ള വിവരൊന്ന്വല്ല. മാഹിയില്‍ മറ്റവന് വിലകുറവാന്ന്. ഹ്ഹ്ഹ്ഹ്. സോറീട്ടാ! കാണാം
നല്ല പോസ്റ്റ് ...പുഴയും സ്നേഹവും ഗൃഹാതുരത്വവും .....
മറുപടിഇല്ലാതാക്കൂഒക്കെക്കൂടി നല്ല ഫീല്‍ നല്കി .....
ഫോളോവര്‍ ഗാഡ്ജെറ്റ് കിട്ടാത്തതാനെന്കില് അടിച്ചു മാറ്റുകയെന്കിലും ചെയ്യൂ .....
നന്മകള് നേരുന്നു.
മയ്യഴിപുഴയുടെ തീരത്ത് കൊണ്ടുവിട്ടതിനു ചെറുതിനു പ്രത്യേക നന്ദി
@ചെറുത്
മറുപടിഇല്ലാതാക്കൂമാഹിക്കാരനാനെന്നു പറയുമ്പോള്‍ ജനങ്ങള്‍ എന്നും ചോദിക്കുന്ന ചോദ്യം തന്നെയാണ് അവിടെ മറ്റവന് വിലകുറവല്ലേ. നമ്മള് വന്നിട്ടുണ്ട്.
മയ്യഴിയുടെ നാലുച്ചുറ്റുമുള്ള അതിര്‍ത്തിക്കപ്പുറത്തു നിന്നും വന്ന ജനങ്ങളാണ് അവിടെ മദ്യം കച്ചവടം ചെയ്യുന്നത്. കുടിച്ചു ആടാനും റോഡില്‍ ബോധമില്ലാതെ കിടന്നുറങ്ങാനും അപ്പുറത്തുനിന്നു തന്നെ കാറുകളിലും മോട്ടോര്‍ ബൈക്കുകളിലുമായി എത്തുന്നു. ബാറുകളില്‍ ഉണ്ടാക്കിയ മൂത്രപ്പുരയിലൂടെ നമ്മുടെ മൊഞ്ചത്തി പുഴയുടെ നെഞ്ജത്തു തന്നെ മൂത്രമൊഴിച്ചു പുഴയെ വികൃതമാക്കുന്നതും അതിര്ത്തിക്കപ്പുരത്തു നിന്ന് വരുന്നവര്‍ തന്നെ.
ഈ പാവം മയ്യഴിക്കാര്‍ എല്ലാം കണ്ടും കെട്ടും , അന്തരീക്ഷത്തില്‍ നിറഞ്ഞു നില്ക്കുന്ന മദ്യത്തിന്റെ ഗന്ധം ശ്വസിച്ചു അര്‍ദ്ധ ബോധാവസ്ഥയില്‍,തറയില്‍ കിടന്നിട്ടു ആകാശത്തു നിന്നും മയ്യഴിയെ നോക്കിക്കാണുന്ന കുടിയന്മാര് കാലിന്നടിയില്‍ ചവിട്ടിപ്പോവുമോയെന്ന ഭയത്താല്‍ ചാടി ചാടി റോഡിലൂടെ നടന്നും ദിവസങ്ങള്‍ തീര്‍ക്കുന്നു.
ഈ സഹനം കൊണ്ട് മയ്യഴിക്കാര്‍ക്ക് എന്ത് നേട്ടമെന്ന് ചോദിച്ചാല്‍..... സാധാരണക്കാരായ ഞങ്ങള്‍ക്ക് ഒരു നേട്ടവുമില്ല...
പക്ഷെ നേട്ടം ഉള്ളവര്‍ ഏറെയുണ്ട്.....ഏറെ.
@ നാരദന്
ഇവിടെ വന്നതിലും അഭിപ്രായവും രേഖപ്പെടുത്തിയതിലും അതിയായ സന്തോഷവും നന്ദിയുമുണ്ട്. ഫോളോവര്‍ ഗാഡ്ജെറ്റ് എങ്ങനെ സെറ്റ് ചെയ്യാമെന്ന് അറിഞ്ഞെങ്കില്‍ നന്നായിരുന്നു.
എനിക്കും ഉണ്ട് വീട്ടിനു മുന്പില് ഒരു സുന്ദരി പുഴ....ഉപ്പയിത്ത എന്ന പ്രയോഗം കോഴിക്കോട്ടും ഉണ്ട്.
മറുപടിഇല്ലാതാക്കൂകുറ്റിച്ചിറ പ്രദേശത്ത്.സ്നേഹം ആത്മാവിലൂട്ടിയ കുടുംബ ബന്ധങ്ങള്‍ എനിക്കും ഉണ്ടായിരുന്നു......പണ്ട്.....ഇനിയും നന്നാവട്ടെ എഴുത്ത്................
ഉപ്പൈത്തയുടെ സ്നേഹലാളനങ്ങളുടെ സ്മരണയില്‍ ലയിച്ചെഴുതിയ ഈ പോസ്റ്റ് ഹൃദ്യമായി.
മറുപടിഇല്ലാതാക്കൂപിന്നൊരു കാര്യം,ഇക്കു എന്റെ ബന്ധുവാണ്..പിടി കിട്ടിയോ??
സ്നേഹത്തിന്റെ ,നൊമ്പരത്തിന്റെ അതിലേറെ പ്രക്ര്തിയുമായി ഇണങ്ങി ചേര്‍ന്നെഴുതിയ ഒരെഴുത്ത് വളരെ നന്നായിരിക്കുന്നു... ഒത്തിരി ഇഷ്ട്ടായി ഈ എഴുത്ത് .. ഓര്‍മ്മകളുടെ ഒരങ്ങളിലൂടെ നടക്കുമ്പോള്‍ ഓരോരുത്തര്‍ക്കും കാണും ഇങ്ങനെ കുറെ അനുഭവങ്ങള്‍ അവ വായനക്കാരില്‍ എത്തിക്കുവാന്‍ കഴിയുക എന്നത് വളരെ വലിയൊരു കഴിവ് തന്നെ ...ഇനിയും ഭാവനയുടെ പരുദീസകള് താണ്ടി ഒത്തിരി ദൂരം പറക്കാന്‍ കഴിയട്ടെ ...ആശംസകള്‍..
മറുപടിഇല്ലാതാക്കൂ(Settings പോയി Formatting പോയി ഡേറ്റ് ശേരിയാക്കുക അത് പോലെ സെറ്റിംഗ്സ് കമെന്റ്സ് പോയി Comments Timestamp Format പോയി അവിടെയും ഡേറ്റ് ശരിയാക്കിയാല്‍
൨൦൧൧, ഒക്ടോബര്‍ ൧൯ ൫:൨൬ വൈകുന്നേരം ഇത് ശരിയാകും..)
aardramaya ezhuthu............ bhavukangal.........
മറുപടിഇല്ലാതാക്കൂനൊമ്പരമാണെങ്കിലും ഹൃദ്യമായ എഴുത്ത്.
മറുപടിഇല്ലാതാക്കൂഅഭിനന്ദനം
ഹൃദ്യമായി തന്നെ എഴുതിരിക്കുന്നു എന്നാല്‍ ഭാഷയില്‍ ഇന്നിയും ഒരുപാട് ദൂരം ബാക്കി,
മറുപടിഇല്ലാതാക്കൂThe flavour and heartbeats of real experience and life could be felt. Good to read in great flow. I felt as if I was really reading my own experience and life in Mahe Majakkal, where my father's house is located(Choolayil) and my house on the other side of Mahe river (in Peringadi, near Rly bridge. I can really feel what all you said in your soulful writing. So itself, while reading, I can feel and see this story in my eyes. Basically people of Mahe are selfless and knows only to love and care. If they hate, that also is part of their love and is because of their selfless love and their selfless expections (breathing back)from their loved ones, for nothing material. http://intuitionofthewomb.blogspot.com/
മറുപടിഇല്ലാതാക്കൂസ്നേഹത്തിന്റെ നിറകുടമായ ഉപ്പൈത്തയെ ഇങ്ങിനെ ഓര്മ്മിചെടുത്തപ്പോള് ഞാന്‍ എന്റെ വല്ലിമ്മയെ പറ്റി ഓര്‍ക്കുകയായിരുന്നു. ഹൃദ്യമായ ഈ കുറിപ്പ് മനസ്സിനെ ആര്‍ദ്രമാക്കി. നന്നായിരിക്കുന്നു ഇക്ബാല്‍ ഭായി.
മറുപടിഇല്ലാതാക്കൂവായിക്കാന് വൈകി.