ഭൂമിയില്‍ ജീവിക്കുന്ന സൂപ്പര്‍ നക്ഷത്രങ്ങളെ... ഭൂമിക്കു മീതെ ആകാശത്തിലെക്കുയര്‍ന്നു നില്‍ക്കുന്ന വന്‍ കെട്ടിടങ്ങള്‍ സ്വന്തമാക്കിയും സ്വന്തം ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിപ്പിച്ചും നിങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ത്തുവോ ഒരു പറ്റം പാവങ്ങള്‍ പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചു വൈകുന്നേരങ്ങളില്‍ ഇത്തിരി ആശ്വാസത്തിന് നിങ്ങള്‍ കാണിച്ചിരുന്ന ഗോഷ്ട്ടികള്‍ കാണാന്‍ വരുമ്പോള്‍ തരുന്ന ദുട്ടുകളായിരുന്നു നിങ്ങളുടെ സമ്പാദ്യത്തിന് പിന്നിലെന്ന്?
ഈയടുത്ത കാലം മുതല്‍ നിങ്ങളില്‍ ഒരു നക്ഷത്രം രാവിലെയാവുമ്പോള്‍ വിഡ്ഢിപ്പെട്ടിക്കുള്ളില്‍ ഇരുന്നുകൊണ്ട് പറയാന്‍ തുടങ്ങിയില്ലേ? ബ്യൂട്ടി ക്വാളിറ്റിയെ കണ്ടുമുട്ടും. വരൂ മലബാറിലേക്ക് ഞാന്‍ നിങ്ങള്ക്ക് ക്വാളിറ്റിയുള്ള ബ്യൂട്ടിയുണ്ടാക്കി തരാം. ഞങ്ങള്‍ വിശ്വസിച്ചു. വന്നു.ക്വാളിറ്റിയുള്ള ബ്യൂട്ടിയുമായി വീട്ടിലെത്തുമ്പോള്‍ താങ്കള്‍ അതാ വീണ്ടും വിഡ്ഢിപ്പെട്ടിയില്‍. ആ ബ്യൂട്ടി ഇങ്ങട്ട് തന്നേര്. ഒത്തിരി കാശ് തരാം. മാസത്തില്‍ ഇത്തിരി പലിശ കൊടുത്താല്‍ മതി. വിശ്വസിച്ചു. താങ്കള്‍ പറഞ്ഞിടത്ത് ചെന്ന് ബ്യൂട്ടി കൊടുത്തു കാശ് വാങ്ങി. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടുമതാ ചോദ്യം. വൈകിട്ടെന്താ പരിപാടി? ശ്ശൊ എനിക്ക് വയ്യാ. ബ്യൂട്ടി പണയം വെച്ച കാശുണ്ട് കയ്യില്‍. പിന്നെയെന്താ ചിന്തിക്കാന്‍. താങ്കള്‍ പറഞ്ഞ പരിപാടി തന്നെ. സന്ധ്യ ആവുമ്പോഴേക്കും ബ്യൂട്ടിയും പോയി കാശും തീര്‍ന്നു. വൈകീട്ടത്തെ പരിപാടി കൊണ്ട് കുടുംബത്തിലെ സമാധാനവും നശിച്ചു. ഇങ്ങനെയൊക്കെ താങ്കളെ വിശ്വസിച്ച ഞങ്ങളെ വഞ്ചിക്കരുതായിരുന്നു. ഞങ്ങള്‍ നിങ്ങളുടെ ചിലവിനായി കീശയിലിട്ടു തരുന്ന വരുമാനത്തിന് ചുങ്കം വാങ്ങുന്നവര്‍ക്ക് കൃത്യമായി കൊടുത്തിരുന്നേല്‍ ഞങ്ങളുടെ വിശ്വാസം ഏറുമായിരുന്നു. ആ ചുങ്കം കൊണ്ടല്ലേ സര്‍ക്കാര്‍ നമ്മള്‍ പാവം ജനങ്ങളെ സേവിക്കുന്നതും. കോടികള്‍ കുന്നുകൂടിയപ്പോള്‍ ഒക്കെ മറന്നുവല്ലേ.
പക്ഷെ നമ്മള്‍ക്ക് മറക്കാനാവുമോ?
താങ്കള്‍ അന്ന് ഗാന്ധി നഗറില്‍ ഗൂര്ഖ്‌യായി വന്നപ്പം നമ്മള്‍ എത്ര സ്നേഹത്തോടെ സ്വീകരിച്ചു. M .A ഡിഗ്രിയുമായി ടി.പി .ബാലഗോപാലനായി വന്നപ്പോള്‍ നമ്മള്‍ എത്ര സന്തോഷിച്ചു. ദശരഥത്തിലിരുന്നു കൊണ്ട് താങ്കള്‍ സുകുമാരി ചേച്ചിയോട് ചോദിച്ചില്ലേ...നിങ്ങള്ക്ക് എന്റെ അമ്മയാവാന്‍ പറ്റുമോ എന്ന്.. അതിപ്പഴും മനസ്സിലുണ്ട്.മറക്കാനാവുമോ അത്. പിന്നെ കുറെ അനാഥ ഉണ്ണികളുമായി വന്നു ഒരു കഥ പറഞ്ഞുകൊടുത്തപ്പോള്‍ മനസ്സ് വിങ്ങുകയായിരുന്നു.
അങ്ങിനെയുള്ള എത്രയെത്ര മറക്കാനാവാത്ത നിമിഷങ്ങള്‍...
മെഗാ നക്ഷത്രമേ..... കാണാമറയത്ത് നിന്ന് ഒരനാഥയെ സംരക്ഷിച്ചപ്പോള്‍ താങ്കളുടെ വിശാലമനസ്ഥിതി ഞങ്ങള്‍ പ്രശംസിച്ചു. വാത്സല്യം നിറഞ്ഞ ഒരു ചേട്ടനായപ്പോള്‍ താങ്കളുടെ രക്ത ബന്ധങ്ങള്‍ക്ക് വേണ്ടിയുള്ള സഹനശക്തി അറിഞ്ഞു. ഒരു C . B .I കുപ്പായമിട്ട് സത്യം തെളിയിക്കാന്‍ വന്നപ്പോഴും, അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ മുഖം മൂടി അഴിച്ചുമാറ്റുന്ന കലക്ടര്‍ കിംഗ് ആയി മാറുന്നത് കണ്ടപ്പോളും താങ്കള്‍ ഈ യതാര്‍ത്ഥ ലോകത്ത് എന്നും ജീവിചിരുന്നെങ്കിലോ എന്നോര്‍ത്തു പോയിരുന്നു.
പക്ഷെ ഇന്ന് ഞങ്ങള്‍ അറിഞ്ഞു. നിങ്ങളുടെ യതാര്‍ത്ഥ മുഖം ഇതിലൊന്നുമുണ്ടായിരുന്നില്ല. സാധാരണക്കാരായ ഞങ്ങള്‍ക്ക് കാണാവുന്നതിനുമെത്രയോ ഉയരത്തിലാണ് ആ മുഖം. ബുര്‍ജ് ഖലീഫയുടെ ഉയരത്തില്‍, അല്ലേല്‍ കണ്ണെത്താ ദൂരത്തു നീണ്ടു കിടക്കുന്ന സ്വന്തം ഭൂമിക്കപ്പുറത്തു.........
നമ്മുടെ പ്രിയപ്പെട്ട നക്ഷത്രങ്ങളെ ഞങ്ങള്‍ അന്യ ദേശത്തു നോക്കി അസൂയപ്പെടുകയാണ്. ഇത്ര ഉന്നത പദവിയില്‍ കഴിയുമ്പോഴും പാവപ്പെട്ട ജനങ്ങളുടെയിടയില്‍ ജീവിക്കുന്ന രജനി സാറിനെയും വരുമാന നികുതിക്കാരുടെ അവാര്‍ഡു വാങ്ങിയ കമല്‍ സാറിനെയും നോക്കികൊണ്ട്.
ഇത്രയേറെ സ്നേഹിച്ച ഞങ്ങളെ വഞ്ചിക്കരുതായിരുന്നു.
ബൂലോകത്തേക്ക് സ്വാഗതം...
മറുപടിഇല്ലാതാക്കൂ{എന്തേ ...സൂപ്പറ്സ്റ്റാറുകളുടെ സ്മരണായുമായി തുടങ്ങി?!!}